കാസർകോട്: മകന്റെ വേർപാടിൽ മനോവിഷമത്തിൽ കഴിയുകയായിരുന്ന പിതാവിനെ അയൽപക്കത്തെ ആൾ താമസം ഇല്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദേളി , കുന്നുപാറയിലെ പരേതനായ കൃഷ്ണന്റെ മകൻ ദാമോദരൻ (52) ആണ് ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ദാമോദരന്റെ മകനും പന്തൽ ജോലിക്കാരനുമായിരുന്ന ധനുഷി (21) നെ ആഗസ്ത് 13 ന് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മകന്റെ മരണ വിവരം അറിഞ്ഞ ദാമോദരനെ കാണാതായിരുന്നു. മേൽപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദാമോദരനെ കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
കൊറപ്പാളു ആണ് ദാമോദരന്റെ മാതാവ്. ഭാര്യ: ഗീത. മറ്റുമക്കൾ: ദിവ്യ, ദീക്ഷിത് . സഹോദരങ്ങൾ: ലക്‌ഷമണൻ , ശാരദ, പരേതനായ സുന്ദരൻ.







