കോട്ടയം: കപ്പാട് മനോലിയില്‍ പിതാവിനെയും മകനെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മനോലിമാക്കല്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടില്‍ താമസിച്ചുവരുന്നത്. ശനിയാഴ്ച ഉച്ചയോടെ അയല്‍വാസികളാണ് ആദ്യം സംഭവം അറിയുന്നത്. രാവിലെ പുറത്തു കാണാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതകളില്ലന്നാണു പൊലീസ് അറിയിക്കുന്നത്.







