കാസര്‍കോട്: വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കം കുമ്പളയില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം കുമ്പള-ബദിയഡുക്ക റോഡിലാണ് സംഭവം. തട്ടുകട വ്യാപാരികളായ ആരിക്കാടി, കടവത്തെ അബ്ദുല്‍ മിര്‍ഷാദ് (24), ബംബ്രാണയിലെ സ്വസ്തിക് (19) എന്നിവര്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ എസ്.ഐ. പ്രദീപ് കുമാര്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.







