പയ്യന്നൂര്‍: മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടൂല്‍, വടക്കേപ്പള്ളിപ്പറമ്പത്ത് ഹൗസില്‍ ജുനൈദി(37)നെയാണ് ഇന്‍സ്‌പെക്ടര്‍ സത്യനാഥന്റെ നിര്‍ദേശപ്രകാരം എസ്.ഐ കെ. ഷുഹൈല്‍ അറസ്റ്റ് ചെയ്തത്. പോരാളി വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ കൂടിയാണ് ബ്ലാക്ക് ബോയ് എന്നറിയപ്പെടുന്ന ജുനൈദ്. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ ജുനൈദിനെ കണ്ണൂര്‍ ജയിലില്‍ റിമാന്റ് ചെയ്തു.







