ശ്രീകണ്ഠപുരം: ട്രാവലറില്‍ കടത്തിയ 25.851 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ . ചെങ്ങളായി ,കോട്ടപ്പറമ്പിലെ കളരിക്കുന്നേല്‍ വീട്ടില്‍ റാഷിദിനെ (33) ആണ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടപ്പറമ്പ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാള്‍ വലയിലായത്.മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് റാഷിദെന്നു എക്സൈസ് അധികൃതർ പറഞ്ഞു. ജില്ലയില്‍ അങ്ങോളമിങ്ങോളം രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ബംഗ്‌ളൂരുവില്‍ നിന്നാണ് എം.ഡി.എം.എ എത്തിച്ചത്. നേരത്തെ പിടിലായ ചിലരില്‍ നിന്ന് ലഭിച്ച രഹസ്യവിവരമാണ് റാഷിദിനെ പിടികൂടാന്‍ സഹായകമായത്. ഗ്രേഡ് അസി. ഇന്‍സ്‌പെക്ടര്‍മാരായ പി.സി.വാസുദേവന്‍, പി.വി.പ്രകാശന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ.രഞ്ജിത്കുമാര്‍, എം.വി.പ്രദീപന്‍, എം.എം.ഷഫീക്ക്, കെ.വി.ഷാജി, സിവില്‍ ഓഫീസര്‍മാരായ എം.രമേശന്‍, ശ്യാംജിത്ത്, ഗംഗാധരന്‍, പി.കെ.മല്ലിക,1 ടി.എം.കേശവന്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത് .







