കാസർകോട് : കാഞ്ഞങ്ങാട്, രാവണേശ്വരത്ത് സഹോദരന്റെ വെട്ടേറ്റ് ഗുരുതരനിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി. നില അതീവ ഗുരുതരമായതിനെ തുടർന്നാണിത്. പാണംതോട്ടെ ഷാജി (45) യാണ് ആശുപത്രിയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സഹോദരൻ ഷൈജുവാണ് മദ്യലഹരിയിൽ ജ്യേഷ്ഠനായ ഷാജിയെ വെട്ടി പരിക്കേൽപ്പിച്ചതെന്നു പറയുന്നു. ഇയാളെ ഹൊസ്‌ദുർഗ്ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.







