തിരുവനന്തപുരം: ഇടതുമുന്നണി നയം നടപ്പാക്കാനുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരിനു പണം വേണം. അതിനു വേണ്ടിയുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐക്കുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കും. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ അതൊക്കെ പരിഹരിക്കുന്ന മുന്നണിയാണ് ഇടതു മുന്നണി. കേരള സര്‍ക്കാര്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നയം മുഴുവന്‍ നടപ്പാക്കുന്ന സര്‍ക്കാരാണെന്നാ നിങ്ങളുടെ വിചാരമെന്നു പത്രക്കാരോട് അദ്ദേഹം ചോദിച്ചു. ഇടത് മുന്നണി സര്‍ക്കാര്‍ സോഷ്യലിസ്റ്റ് സര്‍ക്കാരൊന്നുമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സാംസ്‌കാരിക നായകന്മാരെയും പങ്കെടുപ്പിച്ചു കൊണ്ടു തിരുവനന്തപുരത്തു നവകേരളപ്പിറവി ആഘോഷിക്കാനിരിക്കുകയാണെന്നു ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.







