കൊച്ചി: സിപിഎം നേതാവിനെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനാണ് മരിച്ചത്. ഉദയംപേരൂര്‍
നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ പത്രമിടാനെത്തിയ ആളാണ് ആദ്യം മൃതദേഹം കണ്ടത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷന്‍ ഏതാനും വര്‍ഷം മുമ്പാണ് ഇവിടെനിന്നു വിരമിച്ചത്.
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. കടബാധ്യതകളാണ് മരണകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകള്‍.







