ബംഗ്‌ളൂരു: ഒരു ലക്ഷം രൂപ വച്ചാല്‍ 10 ലക്ഷം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ നാട്ടുകാര്‍ സന്യാസിവേഷത്തില്‍ എത്തിയവരെ പിടികൂടി പൊലീസിനു കൈമാറി. പൊലീസിനു ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ നല്‍കി തട്ടിപ്പ് സംഘം രക്ഷപ്പെട്ടു.
ബംഗ്‌ളൂരു, യാദ്ഹിര്‍, സുരപുരയിലാണ് സംഭവം. സന്യാസിമാരുടെ വേഷത്തില്‍ എത്തിയ ഒരു സംഘമാണ് തട്ടിപ്പ് നടത്തിയത്. ലക്ഷം രൂപ വച്ച് പ്രത്യേക പൂജ നടത്തി മന്ത്രം ചൊല്ലിയാല്‍ 10 ലക്ഷം രൂപ പറന്നെത്തുമെന്നാണ് സംഘം ആള്‍ക്കാരെ വിശ്വസിപ്പിച്ചത്. ആദ്യം എത്തിയവര്‍ക്കെല്ലാം പണം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം അടവുമാറ്റി. പണം വച്ച് പൂജ ചെയ്തപ്പോള്‍ പിന്നീട് പറന്നെത്തിയത് കള്ളനോട്ടുകളായിരുന്നു. ഇക്കാര്യം അറിയാതെ നിരവധി പേര്‍ക്ക് പണം നഷ്ടമായി. യന്ത്ര സഹായത്താല്‍ പറന്നെത്തിയത് കള്ളനോട്ടുകളാണെന്നു തിരിച്ചറിഞ്ഞവര്‍ തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസിനു കൈമാറി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തട്ടിപ്പു സന്യാസി സംഘം ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകള്‍ പൊലീസിനു കൈമാറി രക്ഷപ്പെട്ടുവെന്ന് പണം നഷ്ടപെട്ടവര്‍ ആരോപിച്ചു.
