പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ വച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്റെ ഈഞ്ചക്കല്ലിലെ ഓഫീസില്‍ എത്തിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി.ശശിധരന്റെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണിപ്പോള്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
