കാസർകോട്: കാഞ്ഞങ്ങാട്,
രാവണേശ്വരത്ത്
സഹോദരങ്ങൾ ഏറ്റുമുട്ടി. ഒരാൾക്ക് വെട്ടേറ്റ് ഗുരുതരം. രാവണേശ്വരം, പാണംതോട് ഷാജി (45) എന്ന ആൾക്കാണ് വെട്ടേറ്റത്. ഇയാളെ
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സഹോദരൻ ഷൈജുവാണ് മദ്യലഹരിയിൽ
ജ്യേഷ്ഠനായ ഷാജിയെ വെട്ടി പരിക്കേൽപ്പിച്ചതെന്നു പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
