പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റ് ഹെലിപ്പാടില്‍ താഴ്ന്നു.
ബുധനാഴ്ച രാവിലെ 8.30മണിയോടെയാണ് സംഭവം. ശബരിമല ദര്‍ശനത്തിനു എത്തിയ രാഷ്ട്രപതിക്ക് ഇറങ്ങാനായി പത്തനംതിട്ട, പ്രമാടത്ത് ഒരുക്കിയ ഹെലിപ്പാടിലാണ് ചക്രങ്ങള്‍ താഴ്ന്നത്. നിലക്കലില്‍ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണമാണ് ഹെലിപ്പാട് മാറ്റിയത്. ഇതിനായി ചൊവ്വാഴ്ചയാണ് ഗ്രൗണ്ട് കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ കോണ്‍ക്രീറ്റ് മതിയായ രീതിയില്‍ ഉറക്കാത്തതിനാല്‍ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ താഴ്ന്നു പോവുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഹെലികോപ്ടര്‍ തള്ളി നീക്കിയത്. സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ച ഉണ്ടായതായി മുന്‍ എസ് പി ജി അംഗം ടി ജെ ജേക്കബ്ബ് അഭിപ്രായപ്പെട്ടു.
