മട്ടന്നൂര്‍: മാലൂര്‍, തോലമ്പ്രയില്‍ പുലി ഇറങ്ങിയതായി സംശയം. തോലമ്പ്ര, താറ്റിയോട്, ചട്ടിക്കരിയിലെ പാറടിയില്‍ ജോസിന്റെ ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ കൊന്ന നിലയില്‍ കാണപ്പെട്ടതോടെയാണ് സംശയം ഉയര്‍ന്നത്. വളര്‍ത്തു നായയെ രാവിലെ കാണാതത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുവളപ്പില്‍ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായി. ഈ സ്ഥലത്ത് നേരത്തെയും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.








