കണ്ണൂര്‍: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു. കൊളച്ചേരി വെള്ളുവളപ്പില്‍ ഹൗസില്‍ കെ. ശിവദാസന്‍ (52)ആണ് ചൊവ്വാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശിവദാസനെ പാറക്കണ്ടിക്ക് സമീപത്തെ റെയിൽവെ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.ജില്ല ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയാണ്. ഭാര്യ: പ്രീജ (മാട്ടൂല്‍). മക്കള്‍: ആതിര, അഞ്ജു. മരുമക്കള്‍: വിപിന്‍ (പെരുമാച്ചേരി), മിഥുന്‍ (കൊളച്ചേരി). സഹോദരങ്ങള്‍: സരോജിനി, ദേവി, പങ്കജം, പത്മിനി, പരേതയായ കുഞ്ഞിപ്പാറു.
