നീലേശ്വരം: കോട്ടപ്പുറം ഇ.എം.എസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കരാട്ടെ-ഡോ അസോസിയേഷന്‍ സംഘടിപ്പിച്ച പതിമൂന്നാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം പാലക്കാട്ടെ ആരുഷ് ശ്രീരാജ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. വാശിയേറിയ മത്സരത്തില്‍ 25 കിലോ കൂമിതെ ഇനത്തില്‍ ആരുഷ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350-ല്‍ പരം മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആരുഷ് നീലേശ്വരം സെയ്‌ടൊക്കാന്‍ ചാമ്പ്യന്‍സ് കരാട്ടെ അക്കാഡമിയെ പ്രതിനിധീകരിച്ചു. അക്കാഡമി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നവംബര്‍ 15, 16 തീയതികളില്‍ എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കരാട്ടെ കേരള അസോസിയേഷന്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിലേക്ക് ആരുഷിനെ തെരഞ്ഞെടുത്തു. കെ.വി. ശ്രീരാജിന്റെയും ടി ഐശ്വര്യയുടെയും മകനായ ആരുഷ് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്.
