പയ്യന്നൂര്‍: വീട്ടിനകത്ത് തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വയോധിക ആശുപത്രിയില്‍ മരിച്ചു. മാത്തില്‍ വൈപ്പിരിയത്തെ വേലിയാട്ട് തമ്പായി(76) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇവരെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടനെ പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചിരുന്നു. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സ്വയം തീകൊളുത്തി ആത്മഹത്യചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മക്കള്‍: കമലാക്ഷന്‍, ഷൈജ.
