തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ സാക്ഷി വിസ്താര വേളയില്‍ കോടതിയില്‍ വച്ച് പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂരിലെ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്‌സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ സിപിഎം നേതാവായ കെപി ജ്യോതിയെയാണ് ജഡ്ജിയുടെ നിര്‍ദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് സംഭവം. കേസിലെ പ്രധാന സാക്ഷിയായ ധനരാജിന്റെ ഭാര്യ സജിനിയെ വിചാരണ ചെയ്യുന്നതിനിടയിലാണ് പ്രതികളുടെ ഫോട്ടോ ജ്യോതി പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ജഡ്ജി പൊലീസിനോട് കസ്റ്റഡിയിലെടുക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുക്കാന്‍ സ്ഥലത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. ഇത് പൊലീസ് ജഡ്ജിയെ അറിയിച്ചപ്പോള്‍ ഡിവൈഎസ്പി മതിയെന്ന് അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്.
