പയ്യന്നൂര്‍:16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാമന്തളി കുന്നരുവിലെ നിധിനെ (28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയാണ് പീഡനത്തിനിരയായത്. വീട്ടിലെത്തിയ പെണ്‍കുട്ടി അവശനിലയിലായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് നിധിൻ ആണെന്നു വ്യക്തമായത്.
