അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, ഈ നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അടുത്ത ഏഴ് ദിവസം മഴ തുടരും. മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. നാളെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കണ്ണൂരും കാസര്‍കോടുമാണ് മുന്നറിയിപ്പില്ലാത്തത്. അടുത്ത ദിവസങ്ങളില്‍ മധ്യ-തെക്കന്‍ കേരളത്തില്‍ മഴ കനക്കും. വെള്ളിയാഴ്ച കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ തീരങ്ങളിലും അതിനോട് ചേര്‍ന്ന കടല്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 5 കിമീ വരെയും ചിലപ്പോള്‍ 55 കിമീ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page