കോഴിക്കോട്: പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ അഭിപ്രായം പറയാതിരുന്നത് ഛിദ്രശക്തികൾ ഇടപെടുമെന്ന് മനസ്സിലാക്കിയതു കൊണ്ടാണെന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന തനി കാപട്യമാണെന്നു ഐ എൻ എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ അപലപിച്ചു.കോൺഗ്രസ്ഇക്കാര്യത്തിൽ സ്വീകരിച്ച പക്ഷപാതപരവും വർഗീയപരവുമായ സമീപനത്തെ തള്ളിപ്പറയാൻ ലീഗിന് ധൈര്യമുണ്ടോയെന്നു പ്രസ്താവനയിൽ അദ്ദേഹം ആരഞ്ഞു.
വിവാദം ഉയർന്നപ്പോൾത്തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും തട്ടമിട്ട് തന്നെ പഠനം തുടരാൻ വിദ്യാർത്ഥിനിയെ അനുവദിക്കണമെന്നു സ്കൂൾ അധികൃതരോട് ആജ്ഞാപിക്കുകയും ചെയ്ത മന്ത്രി ശിവൻകുട്ടിയുടെ ആർജ്ജവം കണ്ടില്ലെന്നു നടിച്ച ലീഗ് നേതാവ് വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയ പ്പെട്ടുവെന്ന് ഇപ്പോൾ മുതലക്കണ്ണീർ പൊഴി ക്കുന്നത് വർഗീയ ശക്തികളുമായി കൈകോർത്തതുകൊണ്ടാണണെന്ന് കാസിം പറഞ്ഞു . ന്യൂനക്ഷാവകാശത്തിന്റെ കാവലാളാണെന്ന് വീരസ്യം പറയുന്ന ലീഗ് നേതാവിന് നല്ലത് ആ പാർട്ടി ഉടൻ പിരിച്ചുവിടുകയാണ്-പ്രസ്താവന പറഞ്ഞു.
