താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് എട്ടിക്കുളം സിയാറത്തോടെ തുടക്കം

പയ്യന്നൂര്‍: 20, 21 തീയതികളില്‍ ദേളി സഅദിയ്യിയില്‍ നടക്കുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ അനുസ്മരണ സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ചു. എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സയ്യിദ് ജുനൈദ് അല്‍ബുഖാരി നേതൃത്വം നല്‍കി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എം കെ ദാരിമി അധ്യക്ഷത വഹിച്ചു. മര്‍സൂഖ് സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ പ്രഭാഷണം നടത്തി.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്,
അലിക്കുഞ്ഞി ദാരിമി തളിപ്പറമ്പ്, ഇസ്ഹാഖ് ഫൈസി ഷിറിയ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, ശിഹാബ് പരപ്പ, സിഎല്‍ ഹമീദ്, സിഎംഎ ചേരൂര്‍, അബ്ദസ്സലാം ദേളി, സഅദുല്‍ അമീന്‍ അഹ്സനി, കരീം സഅദി മുട്ടം, അബ്ദുല്ല ഫൈസി, മെഹ്‌മൂദ്, എം പി അബ്ദുല്ല ഫൈസി, സി പി അബ്ദുല്ല ഹാജി, മുസ്തഫ ഹാജി, അലി പൂച്ചക്കാട്, നാസര്‍ ബന്താട്, മമ്മുഞ്ഞി ഹാജി, അഹ്‌മദ് എട്ടിക്കുളം സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page