തസ്ലീമ നസ്രിന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ യുവാവ് തോക്കുമായെത്തി, നിരീശ്വരവാദികളുടെ സമ്മേളനം നിര്‍ത്തിവച്ചു

കൊച്ചി: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ സമ്മേളനം ‘എസന്‍സ്’ നിര്‍ത്തിവെച്ചു. പങ്കെടുക്കാന്‍ എത്തിയ ഒരാള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. പ്രമുഖ എഴുത്തുകാരിയായ തസ്ലിമ നസ്രീന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് ഭീഷണി. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പൊലീസ് എത്തി എല്ലാവരോടും പുറത്തിറങ്ങാന്‍ പറയുകയായിരുന്നു. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
തോക്കുമായി എത്തിയ ഉദയംപേരൂര്‍ സ്വദേശി അജീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ തോക്കിന് ലൈസന്‍സ് ഉണ്ട്. ഒരു കൊലക്കേസില്‍ സാക്ഷിയായതിനാലാണ് തോക്ക് കയ്യില്‍ കൊണ്ടുനടക്കുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം. നിലവില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഏഴായിരത്തോളം ആളുകള്‍ വേദിക്ക് പുറത്ത് നില്‍ക്കുകയാണ്. ബോംബു ഭീഷണിയെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടയിലാണ് തോക്ക് കണ്ടത്. ആശങ്ക വേണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page