കാസർകോട്: ശമ്പള പരിഷ്ക്കരണം ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,
പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
സിവിൽ സ്റ്റേഷനിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു.കെ ഭാനുപ്രകാശ്,വി വി സുഷമ,എൻ കെ ലസിത ,ബി രാധാകൃഷ്ണ,കെ ഹരിദാസ്, കെ വി രാഘവൻ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ വി ശോഭ ഉദ്ഘാടനം ചെയ്തു. എം ജിതേഷ്, ടി പ്രകാശൻ, മധുകരിമ്പിൽ, പി കെ വിനോദ് , പി പി അമ്പിളി, രാജീവൻ ഉദിനൂർ, പി ശ്രീകല, അനീഷ് പി വി പ്രസംഗിച്ചു.വെള്ളരിക്കുണ്ടിൽ ടി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി എം ശ്രീധരൻ, എം സുനിത കുമാർ, കെ എം ബിജിമോൾപ്രസംഗിച്ചു. ഉപ്പളയിൽ വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.







