കാസര്‍കോട്: ചെന്നിക്കര വാതക ശ്മാശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ടൌണ്‍ കമ്മിറ്റി മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് ഉദ്ഘാടനം ചെയ്തു. വീണ അരുണ്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ദയാനന്ദ പൂജാരി, കെ.ആര്‍. ഹരീഷ്, ഉമാ കടപ്പുറം, റാം മോഹന്‍, ഹേമലത ഷെട്ടി, ശ്രീലത, രമേശ് കടപ്പുറം, കെ. ശങ്കര, മണി നെല്‍ക്കള, സന്തോഷ് ഭണ്ഡാരി, മനോഹരന്‍ കടപ്പുറം, അരുണ്‍ കുമാര്‍ ഷെട്ടി, പുരുഷോത്തമന്‍, വരപ്രസാദ് കോട്ടകണി നേതൃത്വം നല്‍കി.







