വീട്ടില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന വയോധികയുടെ മാല കവര്‍ന്നു; അറസ്റ്റിലായത് സിപിഎം കൗണ്‍സിലര്‍, കുടുക്കിയത് സിസിടിവി ദൃശ്യം

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല തട്ടിയെടുത്ത സിപിഎം കൗണ്‍സിലര്‍ അറസ്റ്റിലായി. നഗരസഭയിലെ കൗണ്‍സിലര്‍ പിപി രാജേഷ് ആണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകിയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഹെല്‍മെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതില്‍ നിന്നാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പിപി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും മോഷ്ടിച്ച ഒരുപവന്‍ മാല കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page