കാസര്‍കോട്: ദുബായില്‍ മരിച്ച മുന്നാട് പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെ മോഹനന്‍െയും കെ തങ്കമണിയുടെയും മകന്‍ കെ സുധീഷാ(30)ണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ഒരു വര്‍ഷമായി സോഫ്റ്റ്വെയര്‍ എഞ്ചിനിയറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ പെരിങ്ങാനത്തെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് നെല്ലിത്താവിലെ തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. വിനീത് (ഖത്തര്‍ ), വിനയന്‍ (മിലിട്ടറി)എന്നിവര്‍ സഹോദരങ്ങളാണ്.







