കാസര്‍കോട്: മെത്താഫെറ്റമിന്‍ കൈവശം വെച്ച കേസില്‍ ഷിറിയ സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. മുഹമ്മദ് കബീറിനെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണും സംഘവും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 0.11 ഗ്രാം മെത്താഫെറ്റമിന്‍ എക്‌സൈസ് പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എം അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അഖിലേഷ്, സുബിന്‍ ഫിലിപ്പ്, രാഹുല്‍ ഇ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എംവി കൃഷ്ണപ്രിയ എന്നിവരും പ്രതിയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.







