പിലിക്കോട് മടിവയലിലെ പി.വി. പുരുഷോത്തമൻ അന്തരിച്ചു

പിലിക്കോട്: മടിവയലിലെ പി.വി. പുരുഷോത്തമൻ (55) അന്തരിച്ചു. പരേതരായ എ.കെ. ദാമോദരന്റെയും പി.വി നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: കെ. നളിനി (ചെർക്കള). മക്കൾ: ആദിത്യൻ, അഭിമന്യു .സഹോദരങ്ങൾ: പി.വി ബാലാമണി (മടിവയൽ), പി.വി. സുമിത്ര (മല്ലക്കര), പരേതനായ പി.വി.ഗോവിന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് മല്ലക്കര സമുദായ ശ്മശാനത്തിൽ.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം; മഞ്ചേശ്വരത്ത് പി. അജിത്ത്കുമാർ, കുമ്പളയിൽ ടി.കെ.മുകുന്ദൻ, വിദ്യാനഗറിൽ കെ പി.ഷൈൻ

കാസർകോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി ഹൊസ്ദുർഗിൽ നിന്ന് പി.അജിത് കുമാറിനെ മാറ്റി നിയമിച്ചു. അമ്പലത്തറ ഇൻസ്പെക്ടർ ആയ കെ പി ഷൈൻ ആണ് പുതിയ വിദ്യാനഗർ ഇൻസ്പെക്ടർ. എൻ പി രാഘവനെ മേൽപ്പറമ്പിലും ചിറ്റാരിക്കാലിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലത്തറയിലും വിദ്യാനഗറിൽ നിന്ന് യുപി വിപിനെ ബേക്കലിലും മാറ്റി നിയമിച്ചു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിനെ ഹൊസ്ദുർഗിലും അനിൽകുമാറിനെ …

വീട്ടില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന വയോധികയുടെ മാല കവര്‍ന്നു; അറസ്റ്റിലായത് സിപിഎം കൗണ്‍സിലര്‍, കുടുക്കിയത് സിസിടിവി ദൃശ്യം

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല തട്ടിയെടുത്ത സിപിഎം കൗണ്‍സിലര്‍ അറസ്റ്റിലായി. നഗരസഭയിലെ കൗണ്‍സിലര്‍ പിപി രാജേഷ് ആണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകിയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഹെല്‍മെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് …

മെത്താഫെറ്റമിനുമായി ഷിറിയ സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: മെത്താഫെറ്റമിന്‍ കൈവശം വെച്ച കേസില്‍ ഷിറിയ സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. മുഹമ്മദ് കബീറിനെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണും സംഘവും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 0.11 ഗ്രാം മെത്താഫെറ്റമിന്‍ എക്‌സൈസ് പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എം അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അഖിലേഷ്, സുബിന്‍ ഫിലിപ്പ്, രാഹുല്‍ ഇ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എംവി കൃഷ്ണപ്രിയ എന്നിവരും …

ഓംനി വാന്‍ തടഞ്ഞു നിര്‍ത്തിയശേഷം കാറിലെത്തിയ സംഘം വ്യാപാരിയുടെ കഴുത്തിനുനേരെ വാള്‍ വച്ച് മൂന്നുപവന്‍ സ്വര്‍ണമാല കവര്‍ന്നു, സംഭവം മൊര്‍ത്തണയില്‍

കാസര്‍കോട്: കാറിലെത്തിയ സംഘം ഓംനി വാനിലെ യാത്രക്കാരനായ വ്യാപാരിയുടെ മൂന്നുപവന്‍ സ്വര്‍ണമാല തട്ടിയെടുത്തതായി പരാതി. വോര്‍ക്കാടി അരിബയല്‍ സ്വദേശിയും മൊര്‍ത്തണയില്‍ ചിക്കന്‍ സെന്റര്‍ ഉടമയുമായ സ്വാനിത് എന്‍ സീതാറാം ഷെട്ടി(33)യാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മഞ്ചേശ്വരം മൊര്‍ത്തണയില്‍ വച്ചാണ് സംഭവം. ഉച്ചയ്ക്ക് കടയില്‍ പോയി വീട്ടിലേക്ക് വരികയായിരുന്നു സ്വനിത്. കാറിലെത്തിയ രണ്ടംഗ സംഘം മൊര്‍ത്തണയില്‍ വച്ച് ഓംനി വാനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ‘തനിക്ക് ഡ്രൈവിങ് അറിയില്ലെ, എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത്’ എന്ന് …

ജോമി കുറിഞ്ഞിയുടെ സംരക്ഷണവും പരിസ്ഥിതി പ്രാധാന്യവും; പൗര്‍ണമി ജില്ലാ ശാസ്ത്രമേളയിലേക്ക്

കാസര്‍കോട്: കാസര്‍കോടിന്റെ സ്വന്തം കുറിഞ്ഞിയായ ജോമികുറിഞ്ഞി (സ്‌ട്രോബിലാന്തസ് ജോമി)യുടെ സംരക്ഷണവും പരിസ്ഥിതി പ്രധാന്യവും വ്യക്തമാക്കുന്ന ഗവേഷണ പ്രോജക്ട് അവതരിപ്പിച്ച് ബേക്കല്‍ സബ്ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കെ.പൗര്‍ണ്ണമി ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലേയ്ക്ക്. തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിനിയായ കെ പൗര്‍ണ്ണമി ആറാട്ടു കടവിലെ കെ ബാബു- എം വി ശ്രീകല ദമ്പതികളുടെ മകളാണ്.ഈ വര്‍ഷം മുതലാണ് സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട് മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. മത്സരത്തിനു പേരു …

യുവതിയുമായുള്ള കൊല്ലത്തുകാരന്റെ പ്രണയം തകര്‍ന്നു; പ്രശ്നം പരിഹരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കയ്യാങ്കളി; കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവിന് ദാരുണാന്ത്യം. പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഈമാസം 14ന് കണ്ണമ്പ എന്ന സ്ഥലത്തുണ്ടായ സംഘര്‍ഷത്തിലാണ് അമലിന് പരിക്കേറ്റത്.കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന്യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ …

ചെന്നിക്കര ശ്മശാനത്തിന്റെ ശോച്യാവസ്ഥ: ബിജെപി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: ചെന്നിക്കര വാതക ശ്മാശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ടൌണ്‍ കമ്മിറ്റി മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് ഉദ്ഘാടനം ചെയ്തു. വീണ അരുണ്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ദയാനന്ദ പൂജാരി, കെ.ആര്‍. ഹരീഷ്, ഉമാ കടപ്പുറം, റാം മോഹന്‍, ഹേമലത ഷെട്ടി, ശ്രീലത, രമേശ് കടപ്പുറം, കെ. ശങ്കര, മണി നെല്‍ക്കള, സന്തോഷ് ഭണ്ഡാരി, മനോഹരന്‍ കടപ്പുറം, അരുണ്‍ കുമാര്‍ ഷെട്ടി, പുരുഷോത്തമന്‍, വരപ്രസാദ് കോട്ടകണി നേതൃത്വം നല്‍കി.

അറബിക്കടലില്‍ ന്യൂനമര്‍ദം; മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, നാളെ കാസര്‍കോട് തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴമുന്നറിയിപ്പ്.തെക്ക് കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. 48 മണിക്കൂറില്‍ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് …

കാസര്‍കോട് നിന്നും കാണാതായ 4 വിദ്യാര്‍ഥികള്‍ ഷൊര്‍ണൂരില്‍

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സ്‌കൂളിലേക്ക് പോയ നാല് ആണ്‍കുട്ടികളെ ഉച്ചഭക്ഷണ സമയത്ത് കാണാതായത്. അധ്യാപകരുടെ നേതൃത്വത്തില്‍ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയത്. കുട്ടികളെ വൈകീട്ടോടെ നാട്ടില്‍ എത്തിക്കും. കഴിഞ്ഞ …

ഒന്നേകാല്‍ കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ബംഗ്‌ളൂരുവില്‍ വച്ച്

കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തോതില്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഏഴിലോട് സ്വദേശിയായ ഇന്‍കം ടാക്‌സ് ഓഫീസറുടെ ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുന്ദമംഗലം, പാലക്കുടിയില്‍ ഹൗസില്‍ മുഹമ്മദ് സാദിഖിനെ (35) ആണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബു അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.ഉഡുപ്പിയില്‍ ഇന്‍കം ടാക്സ് ഓഫീസറായിരുന്ന ഏഴിലോട് റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റാണ് …

കണ്ടല്‍ കാടുകളെ തൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ പഠന യാത്ര

കാസര്‍കോട്: വനം വകുപ്പ് കാസര്‍കോട് ഡിവിഷന്റേയും നിട്ടേ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് – അക്വാമറിന്‍ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പള്ളം നഗര വനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠന യാത്ര നടത്തി.കണ്ടലുകളെ തൊട്ടറിയാന്‍ തോണിയാത്രയും കണ്ടല്‍ വച്ചു പിടിപ്പിക്കലും ഉണ്ടായിരുന്നു. കണ്ടല്‍വൈവിധ്യങ്ങളെ തൊട്ടറിഞ്ഞുമുള്ള പഠന യാത്ര വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവം പകര്‍ന്നു.പരിപാടിയുടെ ഭാഗമായി സോഷ്യല്‍ ഫോറസ്റ്ററി ഓഫീസായ വനശ്രീയില്‍ നടത്തിയ സെമിനാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. സനല്‍ സി വിശ്വനാഥ് …

സര്‍ക്കാരിന്റെ ഭാഗ്യക്കുറിക്ക് സമാന്തരമായി ചൂതാട്ടം; യുവതി അറസ്റ്റില്‍

പയ്യന്നൂര്‍: ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിയ യുവതി അറസ്റ്റില്‍. പടപ്പേങ്ങാട്ടെ വണ്ണാരത്ത് ഹൗസില്‍ എം ധന്യ (38)യെ ആണ് എസ് ഐ ദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ഒരു വ്യാപാര സമുച്ചയത്തിനു സമീപത്തു വച്ചാണ് യുവതി പിടിയിലായത്. ലോട്ടറി നിയമങ്ങള്‍ക്കു വിരുദ്ധമായും കേരള സര്‍ക്കാരിന്റെ ഭാഗ്യക്കുറിക്ക് സമാന്തരമായും ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. യുവതിയില്‍ നിന്നു 1,150 രൂപയും …

വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി അക്രമം: യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്, സംഭവം അഡൂരില്‍

കാസര്‍കോട്: വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി യുവാവിനെ ഇരുമ്പു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അഡൂര്‍, ജാതിക്കാട് ഹൗസിലെ രവിചന്ദ്ര (28)ന്റെ പരാതിയില്‍ അഡൂര്‍, പെരിയടുക്കയിലെ രതീഷ്, പുത്തൂര്‍ മണ്ടെബെട്ടുവിലെ സുധി എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. അതിക്രമിച്ചു കയറി രവിചന്ദ്രയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ച ശേഷം വലതു ചെവിക്കും പുറത്തും കമ്പി വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

‘ഒരു മുഴം നീളമുള്ള തുണി കണ്ടാല്‍ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിര്‍ഭാഗ്യകരം’: ഹിജാബ് വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ഭരിക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രി ശിവന്‍കുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തിയെങ്കിലും പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് …

പാതിരാത്രിയില്‍ വീട്ടില്‍ നിന്നു ഇറങ്ങിയ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്ന് ഭാര്യ; രാജപുരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടോം, കൊട്ടോടി, ഗ്രാഡിപള്ളം, ചെറുവള്ളി ഹൗസില്‍ സനീഷി (40)നെയാണ് കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഏതോ മാനസിക വിഷമത്തില്‍ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതാണെന്ന് ഭാര്യ പ്രിയങ്ക രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ തിരിച്ചെത്താത്തിതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

‘അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല’; പോത്തുണ്ടി സജിതാ വധക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: ഏറെ കോളിളക്കമുണ്ടാക്കിയ നെന്മാറ പോത്തുണ്ടി സജിതാ വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടുവകുപ്പുകളിലായാണ് തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം …

കേരളോത്സവം; മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം ട്രോഫികള്‍

കുമ്പള: കുമ്പളയില്‍ ഞായറാഴ്ച സമാപിക്കുന്ന ബ്ലോക്ക് തല കേരളോത്സവം പരിപാടിയില്‍ വിജയികളെ കാത്തിരിക്കുന്നത് മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി നല്‍കുന്ന ട്രോഫികള്‍. ചാമ്പ്യന്മാര്‍ക്കും റണ്ണേഴ്‌സിനും ഉള്ള ട്രോഫികള്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ സെക്രട്ടറിയുമായ അഷ്‌റഫ് കര്‍ളയുടെ സാന്നിധ്യത്തില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് പ്രകാശനം ചെയ്തു. ബി.എന്‍ മുഹമ്മദ് അലി, പ്രീതിരാജ്, രവീന്ദ്ര നാഥ്, മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ബന്നംകുളം, സത്താര്‍ …