മഞ്ചേശ്വരം: കേരളത്തില്‍ രാഷ്ട്രീയമാറ്റം അനിവാര്യമായെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി പറഞ്ഞു.
സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ പിണറായി സര്‍ക്കാരിനു കഴിയില്ലെന്നു ജനങ്ങളെ അവര്‍ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. വികസന മുരടിപ്പു സംസ്ഥാനത്തെ കാര്‍ന്നു തിന്നുന്നു.
ബി ജെ പി മഞ്ചേശ്വരം പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് ആദര്‍ശ് ബി എം ആധ്യക്ഷ്യം വഹിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, കെ സതീശ് ചന്ദ്ര ഭണ്ഡാരി, ഹരിശ്ചന്ദ്ര നായിക്, ജില്ലാ സെക്രട്ടറി ലോകേഷ് നൊണ്ട, യാദവ ബഡാജെ പ്രസംഗിച്ചു.







