കുമ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമ്പളയില്‍ പത്തു വാര്‍ഡില്‍ മത്സരിക്കാന്‍ എസ്.സി.പി.ഐ. തയ്യാറെടുപ്പാരംഭിച്ചു.
അഴിമതിയില്ലാത്ത വികസനമാണ് എസ്ഡിപിഐ ലക്ഷ്യമെന്ന് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ബംബ്രാണ അറിയിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണം
അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു. വികസ മുരടിപ്പു കൊണ്ടു പഞ്ചായത്തും ജനങ്ങളും വീര്‍പ്പുമുട്ടുന്നു. പ്രതിപക്ഷം അതിനു കൂട്ടുനില്‍ക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം ജനങ്ങള്‍ ആഗ്രഹിക്കുന്നതായും അത് എസ്ഡിപിഐയിലൂടെ സാധിക്കുമെന്നും നാസര്‍ ബംബ്രാണ പറഞ്ഞു.
കുമ്പോല്‍, ആരിക്കാടി, കക്കളംകുന്ന്, ബംബ്രാണ, കൊടിയമ്മ, കുമ്പള റെയില്‍വേ സ്റ്റേഷന്‍, ബദ്രിയ നഗര്‍, കുമ്പള മാട്ടന്‍കുഴി, മൊഗ്രാല്‍, കൊപ്പളം, നടുപ്പളം എന്നീ വാര്‍ഡുകളാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.
പ്രസ്തുത വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി വരികയാണെന്നും വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രസ്താവന പറയുന്നു.







