വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു, സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ദീർഘനാളായി കിടപ്പിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ പുന്നപ്ര പറവൂരിലെ വീട്ടു വളപ്പില്‍ നടക്കും. മറ്റ് രണ്ട് സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും നേരത്തെ അന്തരിച്ചിരുന്നു. വി എസ് അച്യുതാനന്ദന്റെ മരണ വിവരം അറിഞ്ഞിരുന്നില്ല. വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. അസുഖ ബാധിതയായി കിടപ്പിലാകുന്നതിന് മുമ്പ് വി എസിന്റെ വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് വി എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാറുണ്ടായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്.12 വര്‍ഷം മുമ്പ് മകള്‍ സുശീല മരിച്ചതിനെ തുടര്‍ന്ന് മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകിനൊപ്പവുമാണ് താമസിച്ചു വരുന്നത്. പരേതനായ ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: വിശ്വംഭരന്‍, പരമേശ്വരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page