കാസർകോട്: ചരക്കു ലോറിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെമ്പരിക്ക തുരുത്തി വീട്ടിലെ ടി എം അബ്ദുൽ റഹ്മാൻ(62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മേൽപ്പറമ്പ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ടി എം അബ്ദുൽ റഹ്മാൻ ഓടിച്ച സ്കൂട്ടറിൽ കാസർകോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ടയർ കയറി വലതു കൈക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. മദ്രസ അധ്യാപകനായും കാസർകോട്ട് സ്വകാര്യ ആശുപത്രിയിലെ പി ആർ ഓ യും ജോലി ചെയ്തിരുന്നു. കുറച്ചുകാലം ഗൾഫിലും ജോലി ചെയ്തിരുന്നു. എം എസ്.എഫിലൂടെ പൊതു പ്രവർത്തനങ്ങളിലേക്ക് കടന്നു വന്നു. മുസ്‌ലിം ലീഗിലും നാഷണൽ ലീഗിലും നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ചെമ്പിരിക്ക ഗവ. യു.പി സ്കൂൾ, ചന്ദ്രഗിരി ഹയർ സെക്കൻഡറി സ്കൂളുകളിൽ ദീർഘ കാലം പി.ടി.എ പ്രസിഡൻ്റായിരുന്നു. തുരുത്തിയിലെ മുഹമ്മദ് കുഞ്ഞി ഹാജിയാണ് പിതാവ്. റാബിയയാണ് ഭാര്യ. മക്കൾ: മുഹമ്മദം റാഷിദ്, റൈഹാന. മരുമകൻ അബ്ദുൽ അസീസ്. സഹോദരങ്ങൾ: ടി.എം.എ അബൂബക്കർ, ടി.എം എ ഹിസൈനാർ, ടി.എം.എ സാലി, ടി.എം.എ സുലൈമാൻ, ടി.എം.എ അബ്ദുല്ല കുഞ്ഞി. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ചെമ്പരിക്ക ജുമാ മസ്ജിദിൽ.







