കാസര്‍കോട്: ബാര പോസ്റ്റ് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,
പോസ്റ്റ് ഓഫീസ് മാങ്ങാട് ടൗണിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്
സി പി എം ബാര ലോക്കല്‍ കമ്മിറ്റി ഉദുമ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും യോഗവും നടത്തി. എന്‍എഫ്പിഇ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍ ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, കെ. സന്തോഷ് കുമാര്‍, വി.ആര്‍ ഗംഗാധരന്‍, ലോക്കല്‍ സെക്രട്ടറി കെ രത്നാകരന്‍ സംസാരിച്ചു. നാലാം വാതുക്കലിലാണ് നിലവില്‍ ബാര പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.







