കാസര്‍കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ആളെ ജീവിതത്തിലേക്ക് തിരി
ച്ചു കൊണ്ടുവരുവാന്‍ നാലുസ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര വ്യാഴാഴ്ച ആരംഭിച്ചു. നീലേശ്വരം മൂന്നാം
കുറ്റി സ്വദേശി ബി പ്രദീപിന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ 31 ന് കോഴിക്കോട് വെച്ച് നടക്കുകയാണ്. ആവശ്യമായ ഫണ്ട് കണ്ടെത്തുവാന്‍ കഴിയാത്തതിനാലാണ് തിരുവാതിര, ബാവസ്, ക്ഷേത്രപാലക, യാത്ര എന്നീ ബസുകള്‍ ചികിത്സയ്ക്ക് സഹായം കണ്ടെത്താന്‍ കാരുണ്യ യാത്ര നടത്തുന്നത്.
ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ തിരുവാതിര ബസിന്റെ യാത്രയ്ക്ക് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ടി. രാജന്‍ അധ്യക്ഷനായി. പി.വി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ബസ് ഉടമ സുമനേഷ്, ബസ് ജീവനക്കാര്‍, ചുമട്ട് തൊഴിലാളികള്‍, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.







