കണ്ണൂർ: പുതിയങ്ങാടിയില്‍ പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന രൊൾ കൂടി മരിച്ചു. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്‌റ (31) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ ദുരന്തത്തില്‍പ്പെട്ട എല്ലാവരും മരണമടഞ്ഞു. ഒഡീഷ സ്വദേശികളായ ശിബ ബെഹ്‌റ (34), സുബാഷ് ബെഹ്‌റ (53), നിഗം ബെഹ്‌റ (38) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
പുതിയങ്ങാടി ഫിഷ്പ്ലാന്റിന് സമീപത്തെ വാടകക്വാര്‍ട്ടേഴ്‌സിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. രാത്രി ഗ്യാസ് സ്റ്റൗവിന്റെ നോബ് കൃത്യമായി അടക്കാതിരുന്നതാണ് ദുരന്തത്തിന് കാരണം. ഇത് അറിയാതെ പിറ്റേ ദിവസം രാവിലെ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു.
