ദുബൈ : കെ.എം.സി.സി – മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മംഗൽപാടി പ്രീമിയർ ലീഗ് ഔദ്യോഗിക കമ്മിറ്റി പ്രഖ്യാപിച്ചു. ദുബൈ അൽ ഖിസൈസിൽ ചേർന്ന യോഗത്തിൽ സിദ്ദിഖ് ബപ്പൈത്തൊട്ടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബേരിക്ക ഉദ്‌ഘാടനം ചെയ്തു. അൻവർ മുട്ടം, ജബ്ബാർ ബൈദല, ഖാലിദ് കാണ്ടൽ, റസാഖ് ബന്തിയോട്, മുനീർ ബേരിക്ക പ്രസംഗിച്ചു.
മംഗൽപാടി പ്രീമിയർ ലീഗിനായുള്ള പുതിയ കമ്മിറ്റിയുടെ ചെയർമാനായി ജബ്ബാർ ബൈദലയെയും, ജനറൽ കൺവീനറായി മുഹമ്മദ് കളായിയെയും, ട്രഷററായി റസാഖ് ബന്തിയോടിനെയും തിരഞ്ഞെടുത്തു. ഖാലിദ് മണ്ണംകുഴി, ഇദ്രീസ് അയ്യൂർ (വൈ ചെയ),സാദിഖ് ഷിറിയ,നൗഷാദ് എച്ച്.എൻ(ജോ കൺ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
“ഹല കാസ്രോഡ്” പരിപാടിയുടെ വിജയത്തിനു യുഎഇ ലുള്ള മംഗൽപാടി പഞ്ചായത്തുകാരായ രണ്ടായിരത്തില്പരം പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.വിവിധ ഉപകമ്മിറ്റികൾ
രൂപീകരിച്ചു. മാർക്കറ്റിംഗ് & ഫിനാൻസ് കമ്മിറ്റിക്ക് ഇബ്രാഹിം ബേരിക്ക നേതൃത്വം വഹിക്കും. സിദ്ദിഖ്, ഖാലിദ് , ഇർഷാദ് , മഹ്മൂദ് അംഗങ്ങളാണ്. ഇവന്റ് മാനേജ്മെന്റ് കമ്മിറ്റിക്ക് മുനീർ ബേരിക്ക മേൽനോട്ടം വഹിക്കും. ജംഷി അട്ക്ക, അലി മുട്ടം, റഹീം എച്ച്.എൻ , റഹീം കുബണൂർ അംഗങ്ങളാ ണ്.
ക്രിക്കറ്റ് കമ്മിറ്റിയുടെ ചുമതല ഫാറൂഖ് ഒളിമ്പ്യ വഹിക്കും. ഫാറൂഖ് അമാനത്ത്, സജാദ്, അസ്ഫാൻ, റഹീം ഉപ്പള ഗേറ്റ് എന്നിവരാണ് ക്രിക്കറ്റ് കമ്മിറ്റി അംഗങ്ങളാണ്.ഫുട്ബോൾ കമ്മിറ്റിയെ അബ്ദുള്ള നയിക്കും. അൻവർ മുട്ടം, സിദ്ദിഖ് പച്ചംബള, സർഫ്രാസ് സിറ്റിസൺ, അശ്‌ഫാഖ് സിറ്റിസൺ എന്നിവറാണ് അംഗങ്ങൾ.മീഡിയ കമ്മിറ്റി:ആസിഫ് ബണ്ടസാല (ചെയ)ഹാഷിം ബണ്ടസാല, റസാഖ് അട്ക്ക, റഫീഖ് ഉപ്പള, തൻസീൽ മണ്ണംകുഴി (അംഗങ്ങൾ ), ബ്ലഡ് ഡൊണേഷൻ കമ്മിറ്റി : അക്ബർ പെരിങ്കടി( ചെയ) ജനീസ്,മുദസ്സിർ( അംഗങ്ങൾ)
ഡിസംബർ 2-ന് ദുബൈ കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റിയുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തും. ജനുവരി 18-ന് ക്രിക്കറ്റ് ടൂർണമെന്റും, 25-ന് ഫുട്ബോൾ മത്സരവും നടത്തും. റിപ്പബ്ലിക് ഡേ ആഘോഷം, കുടുംബ സംഗമം തുടങ്ങിയ പരിപാടികളും ആസൂത്രണംചെയ്തു. ഹാഷിം ബണ്ടസാല നന്ദി പറഞ്ഞു. സൗഹൃദ വിരുന്നോടെ യോഗം സമാപിച്ചു.








