കണ്ണൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ആറരപവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പരാതി. പഴയങ്ങാടി, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാട്ടൂല്‍, യാസീന്‍ റോഡിലെ സി എം കെ അഫ്‌സത്തിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്കും 4.30 മണിക്കും ഇടയിലാണ് സംഭവം. പരാതിക്കാരി അയല്‍വീട്ടില്‍ പോയതായിരുന്നു. അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്. അടുക്കള ഭാഗത്തെ വാതില്‍ വഴി അകത്തു കടന്ന മോഷ്ടാവ് അലമാരയിലും മേശവലിപ്പിലും സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്തത്. രണ്ടരപവന്‍ തൂക്കമുള്ള ഷോമാല, ഒന്നരപവന്‍ തൂക്കമുള്ള വള, അരപ്പവന്‍ വീതമുള്ള അഞ്ചുമോതിരങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്.







