തളിപ്പറമ്പ്: 1.927 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. വയനാട്, പേര്യ 36ലെ ചമ്മനാട്ട് എബിന്‍ തോമസ് (26), കണിച്ചാര്‍, മലയമ്പാടി, പുഞ്ചക്കുന്നേല്‍ അലന്‍ മനോജ് (22) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി എം.പി ആസാദിന്റെ നിര്‍ദ്ദേശപ്രകാരം പേരാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ബി സജീവനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പേരാവൂര്‍ തൊണ്ടിയില്‍ വച്ചാണ് ഇരുവരും പിടിയിലായത്. എബിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് സംഘത്തില്‍ എ.എസ്.ഐ: ജോമോന്‍, സീനിയര്‍ സി.പി.ഒ: സത്യന്‍, സി.പി.ഒ: ഷമീര്‍ എന്നിവരുമുണ്ടായിരുന്നു.
