കുമ്പള: ഗ്രാമപഞ്ചായത്ത് കുമ്പള ടൗണില്‍ നടപ്പിലാക്കിയ പുതിയ ട്രാഫിക് പരിഷ്‌കരണത്തെ കുമ്പള ടൗണ്‍ ക്ലബ് അഭിനന്ദിച്ചു. ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാനും ഹോട്ടലുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്താനും ഇത് സഹായിച്ചു. വിശാലമായ കുമ്പള ടൗണ്‍ വികസനം ജനങ്ങള്‍ക്ക് സൗകര്യ പ്രഥമാകും വിധം നടപ്പിലാക്കിയതില്‍ പങ്കാളികളായവരെ ടൗണ്‍ ക്ലബ് അനുമോദിച്ചു.
ഇതിനു മുന്‍കൈയെടുത്ത കുമ്പള പഞ്ചായത്തിനെയും പോലീസിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നു ചൂണ്ടിക്കാട്ടി. ടൗണ്‍ ടീമിലെ സമീര്‍ കുമ്പള, ഫവാസ് കുമ്പള, അബ്ദുല്ല പെര്‍വാഡ്, ശിഹാബ് പെര്‍വാഡ്, സിദ്ദിഖ് ആരിക്കാടി, ശിഹാബ് കുമ്പള, അഷ്‌റഫ് കുമ്പള യോഗത്തില്‍ പ്രസംഗിച്ചു.







