കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവന്ന കാര്യം പ്രിന്‍സിപ്പലിനോട് പറഞ്ഞ പെണ്‍കുട്ടികളെ ഫോണ്‍ കൊണ്ടു വന്ന വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. ഈ വിദ്യാര്‍ത്ഥിയെ മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ അക്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. തിങ്കളാഴ്ച 10 മണിയോടെ മുട്ടം കുനില്‍ സ്‌കൂളിലാണ് സംഭവം. മംഗല്‍പാടി, നയാബസാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം, ബംബ്രാണ, ഉപ്പള സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരനായ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിരുന്നതായി പറയുന്നു. ഇക്കാര്യം പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞിരുന്നു.
ഇതറിഞ്ഞ പ്രസ്തുത വിദ്യാര്‍ത്ഥി, പെണ്‍കുട്ടികളെ ചോദ്യം ചെയ്തു. ഇതിന് പ്രതികാരമായി പ്ലസ് വണ്‍ കൊമേഴ്‌സ് ക്ലാസ് മുറിയില്‍ വച്ച് കേസില്‍ പ്രതികളായ മൂന്നു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പരാതിക്കാരനെ കൈകൊണ്ടും മരവടി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
