കാസർകോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ഗ്രാമത്തുകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമ്പള, ബദിയഡുക്ക, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, ചെങ്കള എന്നീ പഞ്ചായത്തുകളിലെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളിലെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വം നല്‍കി. കുമ്പള ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി സംവരണത്തിനായി കോട്ടക്കാര്‍ (23) വാര്‍ഡ് പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാര്‍ഡുകളായി കുമ്പോല്‍ (1), ആരിക്കാടി (2), ഊജാര്‍ (5), ഉളുവാര്‍ (6), നാരായണമംഗലം (12), കെ കെ പുറം (14), മൊഗ്രാല്‍ (15), കൊപ്പളം (16), കുമ്പള റെയില്‍വേ സ്റ്റേഷന്‍ (18), നടുപ്പളം (19), ശാന്തിപ്പളം (21), മാട്ടംക്കുഴി (22) എന്നീ വാര്‍ഡുകളും പ്രഖ്യാപിച്ചു.ബദിയഡുക്ക ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി സ്ത്രീ സംവരണത്തിനായി ചര്‍ളടുക്ക (16) വാര്‍ഡും, പട്ടികജാതി സംവരണത്തിനായി കിളിംഗാര്‍ (2) വാര്‍ഡും പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാര്‍ഡുകളായി ദേവര്‍മെട്ട് (4), പള്ളത്തടുക്ക (7), മെഡിക്കല്‍ കോളേജ് വാര്‍ഡ് (8), ബാരഡുക്ക (11), ബദിയടുക്ക (12), പെര്‍ഡാല (13), ചെടേക്കല്‍ (15), പുതുക്കോളി (18), തല്‍പ്പനാജെ(19), ബേള (20) എന്നീ വാര്‍ഡുകളും പ്രഖ്യാപിച്ചു.മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതി സംവരണ വാര്‍ഡായി മൊഗര്‍ (1 ), സ്ത്രീ സംവരണ വാര്‍ഡുകളായി കമ്പാര്‍ (4), ഉജ്ജിര്‍ക്കര മജല്‍ (5 ), പെര്‍ണ്ണടുക്ക പായിച്ചാല്‍ (8), ഗുവത്തടുക്ക (9 ), എരിയാല്‍ (11), കുളങ്കര (12), കല്ലങ്കൈ (15 ), ശാസ്താനഗര്‍ (16 ), മൊഗ്രാല്‍ പുത്തൂര്‍ (17 ) എന്നിവയും പ്രഖ്യാപിച്ചു.മധൂര്‍ ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതി സംവരണ വാര്‍ഡായി ഭഗവതി നഗര്‍ (23 ), സ്ത്രീ സംവരണ വാര്‍ഡുകളായി ഏരിക്കള (3 ), കൊല്ലങ്കാന(5), ഉളിയ (6), ഹിദായത് നഗര്‍ നോര്‍ത്ത്(8), ഹിദായത്ത് നഗര്‍ സൗത്ത്(9), ചെട്ടുങ്കുഴി(10), ചൂരി(14), സൂര്‍ളു(15), രാംദാസ് നഗര്‍(18), പഞ്ചായത്ത് ഓഫീസ്(20), ഉളിയത്തടുക്ക(21), നാഷണല്‍ നഗര്‍ (22) എന്നിവയും പ്രഖ്യാപിച്ചു.ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നറുക്കെടുപ്പ് പ്രകാരം പട്ടികജാതി സംവരണ വാര്‍ഡായി കൊക്കാല്‍ (17) വാര്‍ഡ് പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാര്‍ഡുകളായി ചെമ്മനാട് (1),ആലിച്ചേരി (2), പെരുമ്പള(3), കോളിയടുക്കം (5), കടപ്പളം (6), പുത്തരിയടുക്കം (8), തെക്കില്‍ പറമ്പ (9), പറമ്പ് (10), പൊയിനാച്ചി (11), മേല്‍പറമ്പ് (19), ചന്ദ്രഗിരി (22), പരവനടുക്കം (24) എന്നീ വാര്‍ഡുകളും പ്രഖ്യാപിച്ചു.ചെങ്കള ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി സംവരണവാര്‍ഡായി പടിഞ്ഞാര്‍മൂല (21) വാര്‍ഡ് പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാര്‍ഡുകളായി കല്ലക്കട്ട (1), അടുക്കം (2), നെല്ലിക്കട്ട (3), നാരംമ്പാഡി (5), അര്‍ളടുക്ക (6), എതിര്‍ത്തോട് (8), എടനീര്‍ (9), ചെര്‍ക്കള വെസ്റ്റ് (13), കണ്ടടുക്കം (16), ബേവിഞ്ചെ (17) ചെങ്കള (19), മാരാ പാണലം(20) എന്നീ വാര്‍ഡുകളും പ്രഖ്യാപിച്ചു.
