കാസര്‍കോട്: വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ യാത്രയായി. നീര്‍ച്ചാല്‍, ഏണിയാര്‍പ്പ്, ബുര്‍ഡടുക്കയിലെ ഉദയകുമാര്‍ (56) ആണ് മരിച്ചത്. കുമ്പള -മുള്ളേരിയ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗുരുവായൂരപ്പന്‍ ബസിലെ കണ്ടക്ടറായിരുന്നു. നേരത്തെ കാസര്‍കോട്- തലപ്പാടി റൂട്ടിലും സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. പരേതരായ ഡ്രൈവര്‍ ബാലകൃഷ്ണന്‍- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പൂര്‍ണ്ണിമ. മക്കള്‍: പ്രണവ്, വിസ്മയ. സഹോദരങ്ങള്‍: വിനോദ, നാരായണ, അജിത് കുമാര്‍ (ഡ്രൈവര്‍).
