കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേത്തൂര്‍പ്പാറ, തച്ചറക്കുണ്ടിലെ പരേതനായ ബാബുവിന്റെ മകള്‍ മഹിമ (20)യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് മഹിമയെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി കാറില്‍ ചെര്‍ക്കള, തെക്കേപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കുതിച്ചു. പടിമരുതില്‍ എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മാതാവ്: വനജ. സഹോദരന്‍: മഹേഷ്.
