കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. പെര്‍ഡാല, ബോള്‍ക്കട്ട, അനുഗ്രഹ കോംപ്ലക്‌സിലെ താമസക്കാരനായ സി. ഗോപാലകൃഷ്ണഭട്ട് (74) ആണ് മരിച്ചത്. ചെമ്പല്‍ത്തിമാറുവിലാണ് തറവാട് വീട്.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.15 മണിയോടെയാണ് അപകടം. വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ മുള്ളേരിയ ഭാഗത്തു നിന്നു അമിത വേഗതയില്‍ എത്തിയ കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണഭട്ടിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടത്തില്‍ ആദിത്യ എന്നയാള്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഭാര്യ: വൈജയന്തി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീവിദ്യ. മരുമക്കള്‍: മനുശര്‍മ്മ, വിനോദ് കുമാര്‍. സഹോദരങ്ങള്‍: മഹാബലേശ്വര ഭട്ട്, ഗണരാജഭട്ട്, രാജേശ്വരി, പുഷ്പലത, വിജയലത.
