കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുവര്‍ഷമായി പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെയായിരുന്നു അറസ്റ്റിലായ യുവാവ് താമസം.
ഹോംനഴ്‌സാണ് പെണ്‍കുട്ടിയുടെ മാതാവ്. ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഒന്നിച്ചു താമസം ആരംഭിച്ചത്. ജോലി ആവശ്യാര്‍ത്ഥം പോകുന്ന സമയത്ത് പെണ്‍കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടാകാറുള്ളൂ. ഈ അവസരം മുതലെടുത്താണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.







