കാസര്‍കോട്: കൂറകളെയും പാറ്റകളെയും തുരത്താന്‍ ഉപയോഗിക്കുന്ന ചോക്ക് അകത്ത് ചെന്ന നിലയില്‍ 15 കാരന്‍ ആശുപത്രിയില്‍. മുളിയാര്‍ പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയാണ് കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
വിഷാംശം ഉള്ള ചോക്ക് എങ്ങനെയാണ് വിദ്യാര്‍ത്ഥിയുടെ വയറ്റില്‍ എത്തിയതെന്നു വ്യക്തമല്ല. ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
