മൊഗ്രാല്‍: 35 വര്‍ഷം പൂര്‍ത്തിയാക്കുന്ന മൊഗ്രാല്‍ ദേശീയ വേദിയുടെ 2025-26 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം. ദേശീയ വേദി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രവാസി വ്യവസായിയും, മുന്‍ ദേശീയവേദി ഗള്‍ഫ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന എംഎ ഹമീദ് സ്പിക്ക്, ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദിഖില്‍ നിന്ന് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് എഎം സിദ്ധീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. ഉപദേശക സമിതി ചെയര്‍മാന്‍ എം മാഹിന്‍ മാസ്റ്റര്‍, മുതിര്‍ന്ന അംഗങ്ങളായ ഗഫൂര്‍ ലണ്ടന്‍, ഹമീദ് പെര്‍വാഡ്, കമ്മിറ്റി ഭാരവാഹികളായ എം വിജയകുമാര്‍, എച്ച് എം കരീം, മുഹമ്മദ് കുഞ്ഞി ബിഎ, മുഹമ്മദ് അഷ്‌റഫ്, ലത്തീഫ് കൊപ്പളം, എഎച്ച് ഇബ്രാഹിം, ടികെ അന്‍വര്‍, എംജിഎ റഹ്‌മാന്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് അബ്‌ക്കോ, എംഎം റഹ്‌മാന്‍, കാദര്‍ മൊഗ്രാല്‍, എം എ മൂസ, എം എസ് മുഹമ്മദ് കുഞ്ഞി, വിശ്വനാഥന്‍ സംബന്ധിച്ചു.
