കാസര്‍കോട്: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ഒക്ടോബര്‍ 18 ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. ജി-ടെക്കിന്റെ ഇരുനൂറ്റി എണ്‍പതാമത് തൊഴില്‍ മേളയാണ് കാസര്‍കോട് ജി-ടെക്കില്‍ വച്ച് നടത്തുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ നടത്തുന്ന വേളയില്‍ കല്യാണ്‍ സില്‍ക്‌സ്, ശോഭിക വെഡിങ്‌സ്, ട്രിനിറ്റി സില്‍ക്‌സ് തുടങ്ങി 20 ഓളം കമ്പനികള്‍ പങ്കെടുക്കും. കമ്പനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും സൗജന്യമാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയ തൊഴില്‍ മേളകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജി-ടെക് തൊഴില്‍ നേടിക്കൊടുത്തത്. തൊഴില്‍ മേളയില്‍ ജി-ടെക് വിദ്യാര്‍ഥികള്‍ക്ക് പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. പ്ല്‌സ്ടു, ഡിഗ്രി, പിജി തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ പങ്കെടുക്കാം. മള്‍ട്ടിമീഡിയ, ഐ ടി, ബാങ്കിങ്. എഡ്യൂക്കേഷന്‍, ഇന്‍ഷൂറന്‍സ് അക്കൗണ്ടിങ്, ബില്ലിംഗ് സെയില്‍സ് ആന്റ് മാനേജ്മെന്റ് സര്‍വീസ് തുടങ്ങി ആയിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റയുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം എന്നീ രേഖകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജി-ടെക് കാസര്‍കോട് +91 8848085321, ജി ടെക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്: 9388 183 944.
