കാസര്‍കോട്: ബന്തിയോട്, ഇച്ചിലങ്കോട്, നിന്നു കാണാതായ വയോധികന്‍ നാടകീയമായി തിരിച്ചെത്തി. മേലെ മനയില്‍ സ്വദേശിയായ 80കാരനെയാണ് ചൊവ്വാഴ്ച രാവിലെ ചെങ്കല്‍ എന്ന സ്ഥലത്തെ ഒരു വീടിന്റെ സിറ്റൗട്ടില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം മുതല്‍ക്കാണ് ഇദ്ദേഹത്തെ കാണാതായത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മകള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വയോധികന്‍ നാടകീയമായി തിരിച്ചെത്തിയത്.
