കാസര്‍കോട്: മടിക്കൈ പഞ്ചായത്ത് പതിനാലാംവാര്‍ഡ് മെമ്പര്‍ക്കു വധ ഭീഷണി. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കീക്കാംകോട് വാര്‍ഡ് മെമ്പര്‍ വി സുഹ്‌റ (35)യുടെ പരാതി പ്രകാരം മടിക്കൈ കണ്ടംക്കുട്ടിച്ചാലില്‍ താമസക്കാരനും ഉപ്പിലക്കൈ, ഗുരുവനം, ചാമക്കുഴി ഹൗസില്‍ സ്വദേശിയുമായ വി സജിത്ത് കുമാറി(45)നെതിരെയാണ് നീലേശ്വരം പൊലീസ് വധഭീഷണി മുഴക്കിയതിനും അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചതിനും കേസെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെ ഒരു കോഴി ഫാമുമായി ബന്ധപ്പെട്ടവിഷയത്തില്‍ സുഹ്‌റ ഇടപ്പെട്ട വിരോധമാണ് ഭീഷണിക്ക് കാരണമെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
